Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Islamic

ബലാത്സംഗം: സ്വിസ് ഇസ്‌ലാമിക പണ്ഡിതനു 18 വർഷം ശിക്ഷ

പാ​​​രീ​​​സ്: മൂ​​​ന്നു സ്ത്രീ​​​ക​​​ളെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തെ​​​ന്ന കേ​​​സി​​​ൽ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡു​​​കാ​​​ര​​​നാ​​​യ ഇ​​​സ്‌​​​ലാ​​​മി​​​ക പ​​​ണ്ഡി​​​ത​​​നെ കോ​​​ട​​​തി 18 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചു.

താ​​​രി​​​ഖ് റാ​​​മാ​​​ദാ​​​ൻ എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു പാ​​​രീ​​​സി​​​ലെ ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. ത​​​ട​​​വു​​​ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷം ഫ്രാ​​​ൻ​​​സ് വി​​​ട​​​ണ​​​മെ​​​ന്നും പ്രി​​​സൈ​​​ഡിം​​​ഗ് ജ​​​ഡ്ജി കോ​​​റി​​​ൻ ഗോ​​​‌​​​സ്മാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

2009നും 2016​​​നു​​​മി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്.ഓ​​​ക്സ്ഫ​​​ഡി​​​ലെ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് കോ​​​ള​​​ജി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റ​​​ഡീ​​​സി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം ഖ​​​ത്ത​​​റി​​​ലെ​​​യും മൊ​​​റോ​​​ക്കോ​​​യി​​​ലെ​​​യും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യി​​​രു​​​ന്നു. മി ​​​ടൂ മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ​​​ലാ​​​ത്സം​​​ഗ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2017ൽ ​​​ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​ദ്ദേ​​​ഹം നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യി.

മു​​​സ്‌​​​ലിം ബ്ര​​​ദ​​​ർ​​​ഹു​​​ഡി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ ഹ​​​സ​​​ൻ അ​​​ൽ ബ​​​ന്ന​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​നാ​​​ണു 63കാ​​ര​​നാ​​യ താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ൻ. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ലും ഇ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ ബ​​ലാ​​ത്സം​​ഗ ആ​​രോ​​പ​​ണ​​മു​​ണ്ട്.

Latest News

Corehub Up